Connect with us

Malappuram

അനധികൃത മദ്യ വില്‍പ്പന: ഏഴ് പേര്‍ പിടിയില്‍

Published

|

Last Updated

വണ്ടൂര്‍: മേഖലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന പതിവാക്കിയ ഏഴ് പേരെ എക്‌സൈസ് സംഘം പിടികൂടി. പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേകര വേലായുധന്‍(36), തിരുവാലി പുന്നപ്പാല കോഴിത്തൊടി സുനില്‍കുമാര്‍(32), വണ്ടൂര്‍ കൂരാട് പുത്തനൂര്‍ മണി(45), കാളികാവ് ഈനാദി തെറ്റത്ത് ചന്ദ്രന്‍(51). കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് ചിലമ്പിലകൈ തേക്കിന്‍കാട്ടില്‍ ഹരികൃഷ്ണന്‍(35),ചോക്കാട് പെടയന്താള്‍ പൂഴിക്കുത്ത് സജീവ് (32), വണ്ടൂര്‍ താഴെകാപ്പിച്ചാല്‍ കൂരിയോടന്‍ അറമുഖന്‍(56)എന്നിവരാണ് കാളികാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. അനധികൃത മദ്യവില്‍പ്പനക്കെതിരെയുള്ള നടപടികളുടെ ഭാഗമായിട്ടാണ് എക്‌സൈസ് സംഘം നടപടി കര്‍ശനമാക്കിയത്. മലയോര മേഖലയില്‍ അനധികൃത മദ്യവില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയത്. കടകള്‍,വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നവരും മൊബൈല്‍ ബാര്‍ ആയി പ്രവര്‍ത്തിച്ചിരുന്നവരുമാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം മനോജ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍ അശോക്, പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, മധുസൂദനന്‍, കെ അരുണ്‍കുമാര്‍,കെപി സാജിദ്, എം സുലൈമാന്‍, പി രജനി, കെപി സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.