മുംബൈ ഓയില്‍ റിഗ്ഗില്‍ വന്‍ വാതകചോര്‍ച്ച; ജീവനക്കാരെ ഒഴിപ്പിച്ചു

Posted on: July 19, 2014 9:41 pm | Last updated: July 19, 2014 at 10:41 pm

oil rigമുംബൈ: മുംബൈയില്‍ ഓയില്‍ റിഗ്ഗില്‍ വന്‍ വാതകചോര്‍ച്ച. ബോംബെ ഹൈ എണ്ണപ്പാടത്താണ് വാതകചോര്‍ച്ച ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. 82 ജീവനക്കാരാണ് സംഭവസമയം റിഗ്ഗിലുണ്ടായിരുന്നത്. ഇവരില്‍ അത്യാവശ്യമില്ലാത്ത 40 ജീവനക്കാരെ ഉടന്‍ ഒഴിപ്പിച്ചു.

ഒ എന്‍ ജി സി യുടെ എണ്ണ ഖനനം നടത്തുന്ന റിഗിലാണ് രാത്രി എട്ട് മണിയോടെ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്ന് റിഗ്ഗ് പ്രവര്‍ത്തനം നിര്‍ത്തി. റിഗ്ഗ് സുരക്ഷിതാമാണെന്നും ഒരു നാശനഷ്ടവും ഇല്ലെന്നും ഒ എന്‍ ജി സി വൃ്ത്തങ്ങള്‍ അറിയിച്ചു.