മന്ത്രിസഭാ പുന:സംഘടനയ്‌ക്കെതിരെ വെള്ളാപ്പള്ളി

Posted on: July 19, 2014 1:11 pm | Last updated: July 19, 2014 at 2:52 pm

VELLAPPALLI NADESANതിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയ്‌ക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുന:സംഘടന നടത്തുന്നത് അനാവശ്യമാണെന്നും അടൂര്‍ പ്രകാശിന്റെ വകുപ്പ് മാറ്റുന്നത് അവഹേളനപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം നടത്തി. സുധീരന്റെ തെറ്റായ ഇടപെടലുകളാണ് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഭരിക്കുമ്പോള്‍ പല വിട്ടുവീഴ്ചകളും പരിഷ്‌കാരങ്ങളും വേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.