വനിതകളുടേത് ഉള്‍പ്പെടെ ആറ് ദയാഹരജികള്‍ രാഷ്ട്രപതി തള്ളി

Posted on: July 19, 2014 11:59 am | Last updated: July 21, 2014 at 7:53 am

pranab mukharjeeന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുപേരുടെ ദയാഹരജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലി അടക്കമുള്ളവരുടേതാണ് തള്ളിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രേണുകാ ഭായി, സീമ എന്നിവരുടേതും തള്ളി. കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് തള്ളിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നു പേരും ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരുടേതുമാണ് തള്ളിയത്. വധശിക്ഷ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.