മലേഷ്യന്‍ വിമാനം തകര്‍ന്നത് മിസൈലാക്രമണത്തില്‍ ഒബാമ

Posted on: July 18, 2014 10:16 pm | Last updated: July 18, 2014 at 10:16 pm

OBAMA..putinവാഷിംഗ്ടണ്‍: മലേഷ്യന്‍ വിമാനം തകര്‍ന്നത് യുക്രൈന്‍ വിമതരുടെ മിസൈലാക്രമണത്തിലാണെന്ന് യു എസ് പ്രസിഡന്റ് ബറാക് ഒബാമ. വിമതര്‍ക്ക് റഷ്യ ആയുധ പരീശലനം നല്‍കുന്നുണ്ട്. ഈ സഹായങ്ങള്‍ നിര്‍ത്തിവെച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യ തയ്യാറാവണമെന്ന് ഒബാമ പറഞ്ഞു.

വ്യാഴാഴ്ച്ച രാത്രിയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനം യുക്രൈന്‍-റഷ്യ അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 295 പേര്‍ കൊല്ലപ്പെട്ടിരുന്നു.