Connect with us

National

സൂററ്റ് സ്‌ഫോടനക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കി

Published

|

Last Updated

supreme courtന്യൂഡല്‍ഹി: സൂററ്റ് ഇരട്ട സ്‌ഫോടനക്കേസ് പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടു. 1993ല്‍ ഗുജറാത്തിലെ സൂറ്ററിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 11 പ്രതികളെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്. ശിക്ഷ വിധിച്ച ടാഡ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസ് ടി എസ് താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ 10 മുതല്‍ ഇരുപത് വര്‍ഷം വരെ തടവാണ് പ്രതികള്‍ക്ക് 2008ല്‍ ടാഡ കോടതി വിധിച്ചിരുന്നത്.

1993 ഏപ്രിലില്‍ ഗുജറാത്തിലെ സ്ൂററ്റിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന് തിരിച്ചടിയായാണ് സ്‌ഫോടനം നടത്തിയത് എന്നായിരുന്നു പ്രോസ്‌ക്യൂഷന്‍ വാദം.

 

 

Latest