Connect with us

Gulf

ഗാസയില്‍ യു എ ഇയുടെ ഫീല്‍ഡ് ആശുപത്രി

Published

|

Last Updated

ദുബൈ: ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഇതിനുവേണ്ടി സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘം ഈജിപ്തിലെത്തി. ഇവിടെ നിന്ന് സംഘം ഗാസയിലേക്ക് പോകും.
യു എ ഇ റെഡ്ക്രസന്റ് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം മക്തൂം അല്‍ മസ്‌റൂഈ, കെയ്‌റോയിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് ബിന്‍ നഖീറ അല്‍ദാഹിരി എന്നിവര്‍ സംഘാംഗങ്ങളെ സന്ദര്‍ശിച്ചു.
ഗാസയില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ എല്ലാ സംവിധാനങ്ങളുമായാണ് യു എ ഇ സംഘം കെയ്‌റോയില്‍ എത്തിയതെന്ന് ഡോ. മുസല്ലം അല്‍ മസ്‌റൂഇ പറഞ്ഞു. ഗാസയിലെ ഭരണകൂടവുമായി സംസാരിച്ച് സ്ഥലം കണ്ടെത്തുമെന്നും മസ്‌റൂഇ അറിയിച്ചു.

 

Latest