പേരോടിന്റെ പ്രഭാഷണം: കുറാ തങ്ങള്‍ പ്രാര്‍ഥന നടത്തും

Posted on: July 17, 2014 10:27 pm | Last updated: July 17, 2014 at 10:27 pm

perodeദുബൈ: ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) പ്രാര്‍ഥന നിര്‍വഹിക്കും. ഹോളിഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയിലെ പണ്ഡിതര്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.
ഓഡിറ്റോറിയത്തിന്ന് പുറത്തും ഇരിപ്പിടങ്ങളും ബിഗ്‌സ്‌ക്രീനുകളും ശീതീകരണ സംവിധാനങ്ങളും സ്ത്രീകള്‍ക്ക് പ്രത്യേകം ശീതീകരിച്ച ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സംബന്ധമായ വിവരങ്ങള്‍ 050-5015024, 0558739100 എന്നീ നമ്പറുകളില്‍ ലഭിക്കും.