ദേശീയ പാത: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: July 17, 2014 1:03 pm | Last updated: July 18, 2014 at 12:45 am

high courtകൊച്ചി: ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാത്ത സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സ്വകാര്യപദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കാനാണ് സര്‍ക്കാറിന് കൂടുതല്‍ താല്‍പര്യമെന്ന് കോടതി വിമര്‍ശിച്ചു.ഭരണകാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കോടതിക്കാകില്ല.

പ്ലസ് ടു അനുവദിച്ചതിലെയും ആറന്മുള പദ്ധതിക്ക് സ്ഥലമേറ്റെടുത്തതിലെയും ശുഷ്‌കാന്തി ദേശീയപാതാ വികസനത്തിനും കാട്ടണം. ഇതൊക്കെ കര്‍ശനമായി പറഞ്ഞുകഴിഞ്ഞാല്‍ ജുഡീഷ്യല്‍ ആക്ടിവിസിമെന്ന ആരോപണമുയരുമെന്നും കോടതി പറഞ്ഞു.

60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ എങ്ങിനെയാണ് സത്യവാങ്മൂലം നല്‍കുകയെന്ന് കോടതി ചോദിച്ചു. നിര്‍ബന്ധിതമായി സ്ഥലമേറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വരും. ദേശീയപാതയുടെ വീതി 60 മീറ്ററായി നിജപ്പെടുത്താന്‍ കോടതിക്ക് കഴിയുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.