Connect with us

Palakkad

ട്രാഫിക് പോലീസിന്റെ അനാസ്ഥമൂലം പട്ടാമ്പി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

Published

|

Last Updated

പട്ടാമ്പി: ട്രാഫിക് പോലീസിന്റെ അനാസ്ഥമൂലം പട്ടാമ്പി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. നഗരത്തിലെ ഏറെ ജനത്തിരക്കേറിയ മൂന്നും കൂടിയ ജംഗ്ഷനിലെയും ഗുരുവായൂര്‍ റോഡ് ജംഗ്ഷനിലെയും ഗതാഗത നിയന്ത്രണം സിഗ്നല്‍ സംവിധാനത്തിലാണ്.
വൈദ്യുതി പോകുന്ന സമയത്ത് സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടക്കുന്നതോടെ ഗതാഗതക്കുരുക്ക് തുടങ്ങുകയായി.— ഗുരുവായൂര്‍ റോഡ് ജംഗ്ഷനില്‍ മൂന്ന് റോഡുകളില്‍ നിന്നുമായി വരുന്ന വാഹനങ്ങളുണ്ടാക്കുന്ന കുരുക്ക് തീരാന്‍ പിന്നീട് മണിക്കൂറുകളെടുക്കും. ഗതാഗതക്കുരുക്ക് മൂലം ഗുരുവായൂര്‍ റോഡില്‍ ഞാങ്ങാട്ടിരി കടവ് വരെ വാഹനങ്ങളുടെ നീണ്ട നിര തന്നെ മിക്ക സമയങ്ങളിലും കാണാം. ഗുരുവായൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ പള്ളി ജംഗ്ഷന്‍ വരെ റോഡിന്റെ വീതിക്കുറവും ഇടുങ്ങിയ റോഡില്‍ ചരക്ക് ഇറക്കുന്നതിന് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും സ്വകാര്യ ബസുകള്‍ കൈ കാണിക്കുന്നിടത്തെല്ലാം നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.—
ട്രാഫിക് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് സ്വകാര്യ ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നെടുത്താല്‍ പിന്നെ പൊലീസ് സ്റ്റേഷന് മുന്‍വശത്ത് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ട്രാഫിക് കമ്മിറ്റി തീരുമാനം നടപ്പാക്കേണ്ട പോലീസാവട്ടെ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.—
നഗരത്തിലെ ട്രാഫിക് നിയന്ത്രണത്തിനായി രണ്ട് ട്രാഫിക് എസ് ഐമാര്‍, പോലീസുകാര്‍, ഹോം ഗാര്‍ഡുകള്‍ എന്നിവരടങ്ങുന്ന ട്രാഫിക് യൂണിറ്റ് പട്ടാമ്പി സ്റ്റേഷനിലുണ്ട്. മേലെ പട്ടാമ്പി, ഗുരുവായൂര്‍ റോഡ് ജംഗ്ഷന്‍, പള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഹോം ഗാര്‍ഡുകളെയാണ് ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
രണ്ട് ട്രാഫിക് എസ് ഐമാര്‍ക്കാവട്ടെ പ്രധാന ജോലി വാഹന പരിശോധനയാണ്.. ഏറെ തിരക്കും വാഹന തിരക്കുമേറിയ ഗുരുവായൂര്‍ റോഡ് ജംഗ്ഷനില്‍ നിന്നാണ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ ഇരുവരും വലയില്‍ കുരുക്കുന്നത്. ട്രാഫിക് പൊലീസ് ജീപ്പിന്റെ ഡ്രൈവറിന്റെ പോക്കറ്റ് വീര്‍ക്കുന്നതു വരെയാണ് ഇരുചക്ര വാഹന പരിശോധന. ചാര്‍ജ് ചെയ്യുന്ന കേസുകള്‍ “കൈകാര്യം’ചെയ്യുന്നത് പിന്നീട് ഇദ്ദേഹമാണ്.ഗതാഗതക്കുരുക്ക് നിത്യസം‘വമായിട്ടും ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Latest