ഗാസ:രാജ്യസഭയില്‍ ചര്‍ച്ച വെണ്ടെന്ന് വിദേശകാര്യ മന്ത്രി

Posted on: July 16, 2014 12:37 pm | Last updated: July 17, 2014 at 12:36 am

rrajyasabhaന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച വേണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. ഇസ്രായേലും ഫലസ്തീനുമായും ഇന്ത്യക്ക് നല്ല ബന്ധമാണ് ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കും. നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വേണ്ടെന്നും സുഷമ പറഞ്ഞു. ഇക്കാര്യം അറിയിച്ച് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയതായും സുഷമ അറിയിച്ചു.

ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പതിനഞ്ച് മിനിറ്റ് നിര്‍ത്തിവെച്ചു.