Connect with us

Palakkad

തുറന്ന് ഒരു മാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല

Published

|

Last Updated

പാലക്കാട്: തുറന്ന് ഒരുമാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ഥികള്‍ക്ക് പഠനസമയം നഷ്ടമാകുന്നു. വിരമിക്കല്‍, സ്ഥാനക്കയറ്റം, ദീര്‍ഘകാല അവധി, സ്ഥലംമാറ്റം എന്നീ കാരണങ്ങളാണ് അധ്യാപകരില്ലാത്തതിന് കാരണം.
തസ്തികകളില്‍ പകരം ആളെ നിയമിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിക്കേണ്ട ബാധ്യത വിദ്യാ്യഭ്യാസവകുപ്പ് പി ടി എയുടെ തലയില്‍ കെട്ടിവെച്ച് കൈയൊഴിയുന്നു. അധ്യാപക ബേങ്കില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ അധ്യാപകരെ നിയമിക്കാതെ കൈക്കൂലിക്ക് കളമൊരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
അഡ്ജസ്റ്റ്‌മെന്റ് സ്ഥലംമാറ്റത്തിനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ വഴി സ്ഥലംമാറ്റ നടപടി നടത്തിയിരുന്നുവെങ്കില്‍ അധ്യയനാരംഭത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇത് ചെയ്യാതിരുന്നത് ക്രമക്കേട് നടത്താനാണെന്നാണ് ആക്ഷേപം. യുപിയില്‍ രണ്ടും ഹൈസ്‌കൂളില്‍ അഞ്ചും ഹയര്‍സെക്കന്‍ഡറിയില്‍ ആറും ഉള്‍പ്പെടെ ഇവിടെ മാത്രം 13 അധ്യാപക ഒഴിവുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ സ്‌കൂളുകളില്‍ 192 പിരിയിഡ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായി. പി ടി എ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചെങ്കിലും നിയമനം നടത്താന്‍ സമയമെടുക്കുമെന്നാണ് പറയുന്നത്. ക്ലാസ് മുടങ്ങാതിരിക്കാന്‍ പി ടി എ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെടുന്നു.