അധ്യാപക പരിശീലന കേന്ദ്രത്തിലെ ഒഴിവുകള്‍ നികത്തും

Posted on: July 16, 2014 12:44 am | Last updated: July 16, 2014 at 12:44 am

തിരുവനന്തപുരം: ജില്ലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിട ന്ന അധ്യാപകരുടെ തസ്തികകള്‍ കാലതാമസമില്ലാതെ നികത്തുമെന്ന്് വിദ്യാഭ്യാസമന്ത്രി പി കെ അബ്്ദുര്‍റബ്ബ് നിയമസഭയെ അറിയിച്ചു. 14 ജില്ലാ പരിശീലനകേന്ദ്രങ്ങളിലായി 63 ലക്ചറര്‍ തസ്തികകളാണ് നിലവിലുള്ളത്. സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഇതില്‍ പകുതി പി എസ് സി വഴിയും ബാക്കി പകുതി ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ എന്നിവിടങ്ങളില്‍നിന്ന് ട്രാന്‍സ്ഫര്‍ വഴിയുമാണ് നികത്തുന്നത്. 23 വിഷയങ്ങളാണ് പരിശീലനത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 13 വിഷയങ്ങള്‍ക്കുള്ള അധ്യാപക തസ്തികകള്‍ മാത്രമേ നിലവിലുള്ളൂ.
ഓരോ വിഷയത്തിനും വിവിധ ജില്ലകളിലുണ്ടായിട്ടുള്ള ഒഴിവുകള്‍ സംബന്ധിച്ച് വേര്‍തിരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എസ് സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തിയതായി വി ടി ബല്‍റാമിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ് താത്കാലിക അധ്യാപകരെ പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ കുഞ്ഞിരാമന്റെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. . അധ്യാപക കുറവ് കണക്കിലെടുത്ത് ആര്‍ എം എസ് എ സ്‌കൂളുകളിലടക്കം പുനര്‍വിന്യാസത്തിലൂടെ അധ്യാപകരുടെ നിയമനം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.