Connect with us

International

ബ്രിട്ടനില്‍ വന്‍ മന്ത്രിസഭാ പുനഃസംഘടന

Published

|

Last Updated

download

ഫിലിപ് ഹാമന്റ്

ലണ്ടന്‍: ബ്രിട്ടന്റെ നിലവിലെ വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയില്‍ രണ്ടാമനുമായ വില്യം ഹേഗ് സ്ഥാനമൊഴിയുന്നു. പുതിയ വിദേശകാര്യ സെക്രട്ടറിയായി നിലവിലെ പ്രതിരോധ മന്ത്രി ഫിലിപ് ഹാമന്റ് സ്ഥാനമേല്‍ക്കും. കാമറൂണിന്റെ മന്ത്രിസഭാ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണ് മാറ്റം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പത്തിലധികം മന്ത്രിമാര്‍ പുറത്താകുകയോ മറ്റ് സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയോ ചെയ്തിട്ടുണ്ട്. പുറത്തായവരില്‍ ആറ് കാബിനറ്റ് മന്ത്രിമാരും ഉള്‍പ്പെടും.
ഹേഗിന്റെ പുറത്താകല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ആന്‍ഡ്രു ലാന്‍സ്‌ലിയെ മാറ്റി ഹൗസ് ഓഫ് കോമണ്‍സിന്റെ നേതാവായി ഹേഗിനെ നിയമിക്കും. മന്ത്രിസഭ പുതുക്കേണ്ടതിന്റെ ആവശ്യമുള്ളതിനാല്‍ എത്രയും വേഗം സ്ഥാനമൊഴിയുമെന്ന് ഹേഗ് വ്യക്തമാക്കി. കാബിനറ്റില്‍ യുവ മന്ത്രിമാരെ കൊണ്ടുവരികയും മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയുമാണ് കാമറൂണിന്റെ പദ്ധതി. മന്ത്രിസഭയില്‍ വനിതാ മന്ത്രിമാര്‍ നാല് പേരായി ചുരുങ്ങിയതിന്റെ പേരില്‍ കാമറൂണ്‍ ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയനായിരുന്നു.
മന്ത്രിസഭയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി പത്തിലധികം വനിതാ മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ മന്ത്രി സ്റ്റീഫന്‍ ഹാമന്റ്, സോളിസിറ്റര്‍ ജനറല്‍ ഒലിവര്‍ല ഹീല്‍ഡ്, ഊര്‍ജ വകുപ്പ് മന്ത്രി ഗ്രഗ് ബാര്‍ക്കര്‍ തുടങ്ങിയവരും സ്ഥാനമൊഴിയും.

Latest