മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted on: July 15, 2014 12:30 am | Last updated: July 15, 2014 at 12:31 am

public exam copyകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ അഞ്ച് , ഏഴ്, പത്ത്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം തരത്തില്‍ 87 ശതമാനവും ഏഴാം തരത്തില്‍ 93 ശതമാനവും പത്താം തരത്തില്‍ 97 ശതമാനവും പ്ലസ്ടു ക്ലാസ്സില്‍ 99 ശതമാനവും വിദ്യാര്‍ഥികള്‍ വിജയികളായി.

അഞ്ചാം ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ തോണിക്കല്ലുപാറ അശ്അരിയ്യ സുന്നി മദ്‌റസയിലെ ഹന്ന ഫാത്വിമ കെ പി (രജിസ്റ്റര്‍ നമ്പര്‍ 136510) ഒന്നാം റാങ്കും കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം പഞ്ചിമൊഗര്‍ അല്‍രിഫാഇയ്യ മദ്‌റസയിലെ മുബാറക്ക്ഖാന്‍ (146811) രണ്ടാം റാങ്കും നേടി. മലപ്പുറം ജില്ലയിലെ പൊന്നാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ നഫ്‌ല ശറില്‍ കെ (136594), മലപ്പുറം ജില്ലയിലെ അരീക്കോട് പൂക്കോട്ടുചോല അല്‍മദ്‌റസത്തുസ്സുന്നിയ്യയിലെ ഹൈഫ പി (137093) എന്നിവര്‍ മൂന്നാം റാങ്ക് പങ്കിട്ടു.
ഏഴാം ക്ലാസ്സില്‍ കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് പാറാട് അല്‍മുഹമ്മദിയ്യ മദ്‌റസയിലെ അശ്മില ശറിന്‍ പി കെ (83105) ഒന്നാം റാങ്കും മലപ്പുറം ജില്ലയിലെ പന്ത്രാല ലിവാഉല്‍ ഇസ്‌ലാം മദ്‌റസയിലെ ഫസ്‌ലുല്‍ ഫാജിശ എം (71621) രണ്ടാം റാങ്കും തൃശൂര്‍ ജില്ലയിലെ കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ജുവൈരിയ്യ വി എ (69719) മൂന്നാം റാങ്കും നേടി.
പത്താം ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സി കെ നഗര്‍ നൂറുല്‍ ഹുദാ സി ബ്രാഞ്ച് മദ്‌റസയിലെ മശ്ഹൂറ പര്‍വിന്‍ കെ പി (23140) ഒന്നാം റാങ്കും മലപ്പുറം ജില്ലയിലെ നടുക്കര മിഫ്താഹുല്‍ ഉലൂം സുന്നി മദ്‌റസയിലെ ഹസനത്ത് വി (23674) രണ്ടാം റാങ്കും മലപ്പുറം ജില്ലയിലെ കൊളപ്പുറം സൗത്ത് നിബ്‌റാസുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയിലെ മുഹ്‌സിന കെ (23493) മൂന്നാം റാങ്കും നേടി. ഹയര്‍ സെക്കന്‍ഡറി (പ്ലസ്ടു) ക്ലാസ്സില്‍ തൃശൂര്‍ ജില്ലയിലെ കമാലിയ്യ നഗര്‍ അല്‍കമാലിയ്യത്തുസ്സാനവിയ്യ മദ്‌റസയിലെ റമീസ വി എ (2043) ഒന്നാം റാങ്കും മലപ്പുറം ജില്ലയിലെ അരീക്കോട് തെരട്ടമ്മല്‍ ഉലൂമുദ്ദീന്‍ മദ്‌റസയിലെ മഅ്‌റൂഫ നസ്‌റിന്‍ കെ പി (2250) രണ്ടാം റാങ്കും കോഴിക്കോട് ജില്ലയിലെ കാരന്തൂര്‍ സ്‌നേഹപുരം ഖാദിരിയ്യ സെക്കന്‍ഡറി മദ്‌റസയിലെ കഫീല എന്‍ ടി (2265) മൂന്നാം റാങ്കും നേടി.
റാങ്ക് ജേതാക്കളെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി, ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു. ജൂണ്‍ 25, 26, 27, 28 തീയതികളില്‍ കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയെട്ട് ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മാര്‍ക് ലിസ്റ്റുകള്‍ തപാല്‍ വഴി അയച്ചു. ശേഷിക്കുന്ന ഡിവിഷനുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് ഇന്ന് രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് മണിവരെ വിതരണം ചെയ്യും. പരീക്ഷാ ഫലം www.samastha.in വെബ്‌സൈറ്റില്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ അറിയാം. പൂനര്‍ മുല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 21 മുതല്‍ ആഗസ്റ്റ് ഏഴ് വരെ പേപ്പര്‍ ഒന്നിന് 25 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.