പുതിയ അഴിമതി വിരുദ്ധ സംഘടനയുമായി പി സി ജോര്‍ജ്ജ്

Posted on: July 14, 2014 10:11 pm | Last updated: July 14, 2014 at 10:11 pm

pcgeorgeVകൊച്ചി: പുതിയ അഴിമതി വിരുദ്ധ സംഘടനയുമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയെന്നാണ് സംഘടനയുടെ പേര്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്. ഡി എച്ച് ആര്‍ എം നേതാവ് സലീന പ്രാക്കാനവും സംഘടനയില്‍ അംഗമാണ്. സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായതായും ഒരു വര്‍ഷത്തിന് ശേഷം അടുത്ത ജൂലായില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യമായി റോളില്ലാതെ ഒതുക്കപ്പെട്ട അവസ്ഥയിലാണ് പി സി ജോര്‍ജ്ജ്. മന്ത്രിസഭാ പുനഃസംഘടനകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മന്ത്രിസഭ പുനഃസഘടിപ്പിക്കുമ്പോള്‍ ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ജോര്‍ജ്ജ് പുതിയ സംഘടനയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.