രണ്ടാം മാറാട്: പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് കേരളം

Posted on: July 12, 2014 4:34 pm | Last updated: July 13, 2014 at 12:37 am

supreme courtന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ മറ്റുപ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും. ഇത് ക്രമസമാധാനം തകരാന്‍ കാരണമാവുമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

രണ്ടാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 22 പേരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ജൂലായ് 14ന് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനം നിലപാടറിയിച്ചത്.