മഅ്ദനി പുറത്തിറങ്ങുന്നത് വൈകും

Posted on: July 12, 2014 1:47 pm | Last updated: July 12, 2014 at 1:52 pm

madani-case.transfer_ബാംഗ്ലൂര്‍:സുപ്രീം കോടതിയില്‍ നിന്ന് ഇന്നലെ ഒരു മാസത്തെ ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുനാസര്‍ മഅ്ദനി ഇന്ന് പുറത്തിറങ്ങില്ല. ജാമ്യ ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ ഇന്ന് ഹാജരാക്കാനാകാത്തതാണ് കാരണം. രണ്ടാം ശനിയാഴ്ചയായതിനാല്‍ ഇന്ന് ഹാജരാക്കിയില്ല.നാളെ ഞായറാഴ്ച ആയതിനാല്‍ തിങ്കാളാഴ്ചയായിരിക്കും മഅ്ദനി പുറത്തിറങ്ങുക.
ജ.ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് മഅ്ദനിക്ക് ഒരുമാസത്തെ  സോപാധിക ജാമ്യം അനുവദിച്ചത്.കാഴ്ചശക്തി കുറഞ്ഞതിനാല്‍ ചികിത്സക്ക് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്.