Connect with us

National

ട്രായ് നിയമ ഭേദഗതി: പാര്‍ലിമെന്റില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ മുന്‍ മേധാവി നൃപേന്ദ്ര മിശ്രയെ നിയമിക്കുന്നതിനായി നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത് പാര്‍ലിമെന്റില്‍ ബഹളത്തിനിടയാക്കി. ട്രായ് നിയമമനുസരിച്ച് ചെയര്‍മാനും മറ്റു അംഗങ്ങള്‍ക്കും നിയമന കാലാവധി കഴിഞ്ഞാലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ പദവി വഹിക്കാനാകില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്, ഇടത് എം പിമാര്‍ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. യു പി എ ഗവണ്‍മെന്റിന്റെ കാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സുമായി രംഗത്ത് വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. മിശ്രയെ അല്ല തങ്ങള്‍ എതിര്‍ക്കുന്നതെന്നും അതിനായുള്ള നിയമഭേദഗതിയെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ടെലികോം മേഖലയില്‍ ഏതു നിയമം കൊണ്ടുവരാനും സര്‍ക്കാറിന് അവകാശമുണ്ടെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് എല്ലാ എം പിമാര്‍ക്കും ബി ജെ പി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.