ചികിത്സാ സഹായം തേടി മദ്‌റസാ അധ്യാപകന്‍

Posted on: July 11, 2014 12:48 am | Last updated: July 11, 2014 at 1:37 am

usthadഅരീക്കോട്: ഇരു വൃക്കകളും തകരാറിലായ മദ്രസാ അധ്യാപകന്‍ ചികിത്സാ സഹായം തേടുന്നു. അരീക്കോട് വെള്ളേരിയിലെ സി പി അബ്ദുസ്സലാം മുസ്‌ലിയാരാണ് തുടര്‍ ചികിത്സകള്‍ക്കായി കനിവുള്ളവരുടെ സഹായം തേടുന്നത്. നിര്‍ധന കുടുംബാംഗമായ അബ്ദുസ്സലാം മുസ്‌ലിയാരുടെ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ഭാര്യയും പിഞ്ചു മകനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി വൃക്ക മാററിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിനായി 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ ചികിത്സക്കായി നാട്ടുകാരുടെ സഹായമഭ്യര്‍ഥിക്കുകയല്ലാതെ മറെറാരു വഴിയും ഈ കുടുംബത്തിന് മുമ്പാകെയില്ല. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് സി പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഭാരവാഹികള്‍: പ്രസി. സി പി മുസ്തഫ വെള്ളേരി, സെക്ര. കെ വി അബ്ദുല്ല വെള്ളേരി. ഫെഡറല്‍ ബേങ്ക് അരീക്കോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍. 10770100214077