സിം രജിസ്‌ട്രേഷന്‍ ഈ മാസം 16 വരെ

Posted on: July 9, 2014 8:11 pm | Last updated: July 9, 2014 at 8:11 pm
SHARE

ithisalathഅബുദാബി: ഇത്തിസലാത്ത് സിം രജിസ്‌ട്രേഷന്‍ ഈ മാസം 16ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്റെ മൊബൈല്‍, എന്റെ വ്യക്തിത്വം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് 2012 മധ്യത്തോടെയാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഇതേവരെ 95 ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ സിം കണക്ഷന്‍ റദ്ദുചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തിസലാത്തിന്റെ ഏതെങ്കിലും ബിസിനസ് സെന്ററില്‍ എമിറേറ്റ്‌സ് ഐഡിയുമായി പോയാല്‍ രജിസ്‌ട്രേഷന്‍ സാധ്യമാകും. റമസാനില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവൃത്തി സമയം. 800121 ടോള്‍ ഫ്രീ നമ്പറില്‍ നിന്ന് വിശദ വിവരങ്ങള്‍ ലഭ്യമാകും.