രോഗിയായ നവജാത ശിശുവിനെ എയര്‍വിംഗ് ആശുപത്രിയില്‍ എത്തിച്ചു

Posted on: July 9, 2014 8:00 pm | Last updated: July 9, 2014 at 8:00 pm

New Imageഅബുദാബി: രോഗിയായ നവജാത ശിശുവിനെ അബുദാബി പോലീസിന്റെ എയര്‍ വിംഗ് വിഭാഗം ആശുപത്രിയില്‍ എത്തിച്ചു. ഡെല്‍മ ഐലന്റില്‍ നിന്നും അല്‍ റഹാബ് ഹോസ്പിറ്റലിലേക്കാണ് അബുദാബി പോലീസ് ആംബുലന്‍സ് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നവജാത ശിശുവിനെ മാറ്റിയത്. ശുശുവിന്റെ സ്ഥിതി അതീവ ഗുരുതരമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ നിന്നു വൃദ്ധയെ റാസല്‍ ഖൈമയിലെ സഖര്‍ ഹോസ്പിറ്റലിലേക്കും ആംബുലന്‍സ് എയര്‍ക്രാഫ്റ്റ് എത്തിച്ചു. പോലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. മറ്റു രണ്ട് സംഭവങ്ങളിലായി സ്വദേശി വനിതയെയും ഈജിപ്തുകാരനെയും അബുദാബി പോലീസ് വായു മാര്‍ഗം തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അല്‍ ഐനിലെ അല്‍ ഷുഹൈബ് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വദേശി വനിതക്ക് മാരകമായി പരുക്കേറ്റത്.
അല്‍ ഹായര്‍ മേഖലയിലെ കാര്‍ അപകടത്തിലാണ് ഈജിപ്ത് സ്വദേശിക്ക് പരുക്ക് പറ്റിയത്. അബുദാബി താരിഫ് ഹൈവേയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയതായും ഇതില്‍ ഒരാളെ ലാന്റ് ആംബുലന്‍സിലും രണ്ടാമനെ എയര്‍ ആംബുലന്‍സിലും അല്‍ മഫ്‌റഖ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായും പോലീസ് വെളിപ്പെടുത്തി.