രാഷ്ട്രീയ വിരോധമാണ് റെയില്‍വേ ബജറ്റ്: സി പി ഐ

Posted on: July 9, 2014 11:06 am | Last updated: July 9, 2014 at 11:06 am

cpiപാലക്കാട്: റെയില്‍ബജറ്റിലൂടെ പാലക്കാട് ജില്ലയോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രാഷ്ട്രകക്ഷിഎന്ന നിലയില്‍ ബിജെപിക്ക് ഭൂഷണമല്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് പറഞ്ഞു. കേരളം ഇന്ത്യയില്‍ തന്നെയാണോയെന്ന് സംശയിക്കുന്ന തരത്തിലുളള ബജറ്റാണ് കേന്ദ്ര റെയില്‍വേ മന്ത്രി ലോകസഭയിലവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെങ്കില്‍ ബി ജെ പി സര്‍ക്കാരിന്റെ നിഷേധാത്മക നയമാണ് ഇതുവെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. .
കോച്ച് ഫാക്ടറിക്ക് കേവലം തുച്ഛമായ തുകയാണ് വകയിരുത്തിയിട്ടുളളത്. മുന്‍ഗണനാക്രമം നിശ്ചയിച്ച് നിശ്ചിതസമയത്തിനുളളില്‍ കോച്ച്ഫാക്ടറിയുടെ പണി പൂര്‍ത്തീകരിക്കാനുളള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.