കേന്ദ്ര റെയില്‍വേ ബജറ്റ്; ജില്ലക്ക് വട്ടപ്പൂജ്യം നിലമ്പൂര്‍- നഞ്ചന്‍കോട്ട് പാത ഇത്തവണയുമില്ല

Posted on: July 9, 2014 10:56 am | Last updated: July 9, 2014 at 10:56 am

നിലമ്പൂര്‍: നിരവധി പദ്ധതികള്‍ പ്രതീക്ഷിച്ചെങ്കിലും കേന്ദ്ര റയില്‍വേ ബജറ്റില്‍ ജില്ലക്ക് ലഭിച്ചത് വട്ടപ്പൂജ്യം.
നിലമ്പൂര്‍- നഞ്ചന്‍കോട്ട് പാത ബജറ്റില്‍ ഉള്‍പ്പടുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒരു പരാമര്‍ശവുമില്ല. നിലമ്പൂര്‍ നഞ്ചന്‍ഗോട് പാത ലാഭകരമാണെന്ന് കേന്ദ്ര റയില്‍വേ ബോര്‍ഡിന് കഴിഞ്ഞ ദിവസം ലഭിച്ച 2013ലെ ഗതാഗത സാമ്പത്തിക സര്‍വേയിലെ അനുകൂല റിപ്പോര്‍ട്ട് നല്‍കിയ പ്രതീക്ഷയും അസ്ഥാനത്തായി. 2013ലെ ഗതാഗത സാമ്പത്തിക സര്‍വേയിലെ റിപ്പോര്‍ട്ടിന്റ പാത മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഉപകാരപ്രതമാകുമെന്നും ചരക്ക് ഗതാതതം സുഗമമാക്കുമെന്നും നിര്‍മാണ ചെലവ് കുറക്കാന്‍ പുതിയ എന്‍ജിനീയറിംഗ് സര്‍വേ നടത്തണമെന്നും സൂചിപ്പിച്ചിരുന്നു.
ദക്ഷിണ റയില്‍വേ ചെന്നൈ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിയ സര്‍വേയിലെ റിപ്പോര്‍ട്ട് കേന്ദ്രം പരിഗണിക്കുമെന്ന നിഗമനവും സാധ്യമായില്ല. അനുകൂല റിപ്പോര്‍ട്ട് പാതക്കായി നിരവധി തവണ സര്‍വേ നടത്തിയിരുന്നെങ്കിലും ലാഭകരമാകില്ലന്ന് കണ്ടെത്തിയതിനാല്‍ തുടര്‍ നടപടികള്‍ നിലക്കുകയായിരുന്നു. 238 കിലോമീറ്റര്‍ ദൂരമുള്ള പാതകൊണ്ട് ജില്ലയുടെ സമഗ്രവികസനത്തിനും വയനാട് ജില്ലക്ക് റയില്‍വേ ഭൂപടത്തില്‍ ഇടം പിടിക്കാനും സാധ്യമാകുമെങ്കിലും പദ്ധതി അനന്തമായി നീളുകയാണ്. 2004ലെ സര്‍വേ പ്രകാരം 1742.11 കോടിരൂപയുടെ എസ്റ്റിമിറ്റാണ് റയില്‍വേ ബോര്‍ഡ് തയ്യാറാക്കിയിരുന്നത്. പിന്നീട് 4000 കൊടി രൂപക്ക് മുകളില്‍ ചിലവ് വരുമെന്നും പാത ലാഭകരമാകില്ലന്നും ബോഡ് നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ പുതിയ ബജറ്റിന് മുമ്പ് പ്രതീക്ഷകള്‍ക്ക് വക നല്‍കി വന്ന റിപ്പോര്‍ട്ട് നിലമ്പൂര്‍ നഞ്ചന്‍കോട് പാത വീണ്ടും പാതകൊംണ്ട് ഏറെ പ്രയോജനമുള്ള കര്‍ണാടകയില്‍ നിന്നുള്ള റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ നിലപാടുകളും അനുകൂലമാകുമെന്ന പ്രതീക്ഷയും യാതാര്‍ഥ്യമാല്ല. നേരത്തെ സര്‍വേ പൂര്‍ത്തീകരിച്ചിരുന്ന അങ്ങാടിപ്പുറം-മലപ്പുറം-എയര്‍പ്പോട്ട്-കോഴിക്കോട് പാതയെകുറിച്ചും ബജറ്റില്‍ മൗനമാണ്. ജില്ലയിലൂടെ പുതിയ ട്രെയിന്‍ സര്‍വീസുകളും ബജറ്റില്‍ സ്ഥാനും പിടിച്ചിട്ടില്ല. ജില്ല ഏറെ പരാതീനധകള്‍ നേരിടുന്ന റയില്‍വേ സ്റ്റേഷനുകളുടെ വികസനവും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ആദ്യ സ്റ്റേഷനുകളില്‍പ്പെട്ട തിരൂരിലിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകള്‍ക്കള്‍ക്ക് ഇപ്പോഴും സ്റ്റോപ്പില്ല. താനൂര്‍, കുറ്റിപ്പുറം, അങ്ങാടിപ്പുറം, നിലമ്പൂര്‍, പട്ടിക്കാട്, മോലാറ്റൂര്‍, വാണിയമ്പലം തുടങ്ങിയ സ്റ്റേഷനുകളുടെ ശോചനീയാവസ്ഥക്കും പരിഹാരമാകുന്നില്ല. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ക്കള്‍ക്കും തുക നീക്കിവെച്ചിട്ടില്ല. ഇ അഹ്മദ് മന്ത്രിയായിരുന്നപ്പേള്‍ പ്രഖാപിക്കപ്പെട്ട പദ്ധതികള്‍ യാഥാര്‍ഥ്യമാവാത്തതും ജില്ലക്ക് നഷ്ടമാണ് വരുത്തിയത്. പട്ടിക്കാട് മാതൃകാ സ്റ്റേഷനാകാനുള്ള നീക്കവും പ്രതികൂലമായി.