Connect with us

Gulf

അല്‍ ഖൂസില്‍ 8.4 കോടി ചെലവില്‍ ഓവുചാല്‍

Published

|

Last Updated

New Image

അല്‍ ഖൂസ് വ്യവസായ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന
ഓവുചാലിന്റെ രൂപരേഖ

ദുബൈ: അല്‍ ഖൂസ് വ്യവസായ കേന്ദ്രങ്ങളില്‍ 8.4 കോടി ദിര്‍ഹം ചെലവു ചെയ്ത് ഓവുചാല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
അല്‍ ഖൂസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവിടങ്ങളിലാണ് ലോകോത്തര നിലവാരത്തില്‍ ഒവുചാല്‍ നിര്‍മിക്കുക. 2015 ആദ്യപാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാകും. പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം തുടങ്ങിയവ കണക്കിലെടുത്ത് ദുബൈയിലാകെ ഓവുചാല്‍ നിര്‍മിക്കും. മാലിന്യ നിര്‍മാര്‍ജനം സുഗമമാക്കും. ഗതാഗതം വഴിയുള്ള നിര്‍മാര്‍ജനം പൂജ്യത്തിലെത്തിക്കും.
അല്‍ ഖൂസില്‍ ധാരാളം തൊഴിലാളി കേന്ദ്രങ്ങളും വാണിജ്യസ്ഥാപനങ്ങളും ഉള്ളതിനാലാണ് ഊന്നല്‍ നല്‍കുന്നത്.
1,026 ഹെക്ടറില്‍ 1,424 പ്ലോട്ടുകളിലാണ് ഓവുചാല്‍ നിര്‍മിക്കുക. ഇതില്‍ 306 തൊഴിലാളി താമസ കേന്ദ്രങ്ങളും ഉള്‍പ്പെടും. പ്രതിവര്‍ഷം പത്തുലക്ഷം മുതല്‍ 40 ലക്ഷം വരെ ദിര്‍ഹമാണ് മലിനജല നീക്കത്തിന് വേണ്ടിവരുന്നത്. ദിവസം 43,500 ക്യൂബിക് മീറ്റര്‍ വെള്ളം ഒഴുക്കുന്നുണ്ട്.
നിലവില്‍ 300 ടാങ്കുകളാണ് മലിനജലം സംഭരിക്കുന്നത്. ഭാരവാഹനങ്ങളുടെ സാന്നിധ്യം പരമാവധി കുറക്കാന്‍ പുതിയ നീക്കം വഴി സാധിക്കുമെന്നും മലിനജലം സംസ്‌കരിച്ച് 614 ഹെക്ടര്‍ സ്ഥലത്ത് പച്ചപ്പിന് ഉപയുക്തമാക്കുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.