Connect with us

Palakkad

റെയില്‍വേ ബജറ്റില്‍ കണ്ണും നട്ട് നെല്ലറ

Published

|

Last Updated

പാലക്കാട്: നരേന്ദ്രമോഡിയുടെ ബി ജെ പി സര്‍ക്കാറിന്റെ കന്നി ബജറ്റ് നെല്ലറക്ക് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ്.
പാലക്കാടിന്റെ വികസന ആക്കം കൂട്ടുന്നതിന് യു പി എ സര്‍ക്കാര്‍ റെയില്‍വെ ബജറ്റില്‍ കോച്ച് ഫാക്ടി കഞ്ചിക്കോട്ട് അനുവദിച്ചു—വെങ്കിലും അത് ശിലാസ്ഥാപനത്തിലൊരുങ്ങിയിരിക്കുകയാണ്.
സ്ഥലമേറ്റെടുത്തുവെങ്കിലും ഫാക്ടറി പൊതു—മേഖലയിലോ, സ്വകാര്യമേഖലയിലെ തുടങ്ങണമെന്നതിനെക്കുറിച്ചുള്ള തര്‍ക്കം ടെണ്ടര്‍ നടപടി പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
കോച്ച്ഫാക്ടറി യുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് വേണ്ട നടപടി ഈ ബജറ്റ് പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ചപ്പോള്‍ പാലക്കാടിന് പ്രത്യേക സോണ്‍ അനുവദിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും വീണ്ടും പാലക്കാടിനെ മുറിച്ച് മംഗലാപുരം ഡിവിഷന്‍ നിര്‍മിക്കാനാണ് നീക്കം.
ഈ ബജറ്റില്‍ മംഗലം പുരം സോണ്‍ പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്കയും നില്‍ക്കുന്നുണ്ട്. പ്രധാന പദ്ധതികളിലൊന്നായ ഷൊറണൂര്‍മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണപ്രവൃത്തികള്‍ മന്ദഗതിയിലാണ്.
ഷൊര്‍ ണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള വൈദ്യുതീകരണം കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ വൈദ്യുതീകരണവിഭാഗം ഉദ്ദേശിച്ചിരുന്നതെങ്കിലും സാധിച്ചില്ല.
ഷൊര്‍ണ്ണൂര്‍ മുതല്‍ കോഴിക്കോടുവരെ വൈദ്യുതക്കമ്പികള്‍ വലിക്കുന്നതിനാവശ്യമായ 3,000ത്തോളം ഇരുമ്പുകാലുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് ഈ കാലയളവില്‍ റെയില്‍വേക്ക് സാധിച്ചത്.
ഇതിലേക്ക് വൈദ്യുതി കടത്തിവിടാന്‍ ഷൊറണൂരിനും കോഴിക്കോടിനുമിടയില്‍ ആറ് സബ്‌സ്‌റ്റേഷനുകളുടെ ആവശ്യമുണ്ട്.
ഷൊറണൂര്‍മുതല്‍ പെനമ്പൂര്‍ (മംഗലാപുരം)വരെ 328 കിലോമീറ്ററാണ് വൈദ്യുതീകരണം നടത്താന്‍ റെയില്‍വേ ഉദ്ദേശിക്കുന്നത്. ഇതില്‍ കണ്ണൂര്‍ഷൊറണൂര്‍, കണ്ണൂര്‍മംഗലാപുരം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടപ്രവൃത്തി കോഴിക്കോട് ഭാഗത്തേക്ക് ഷൊറണൂരില്‍നിന്ന് 2011ല്‍ ആരം”ിച്ചതാണ്. വൈദ്യുതലൈന്‍ വലിക്കുന്നതിന് ഇരുമ്പുകാലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടന്നത്.
കോഴിക്കോട് ഭാഗത്തേക്കുള്ള ഒന്നാംപാതയില്‍ മാത്രമാണ് ആദ്യം വൈദ്യുതക്കാലുകള്‍ സ്ഥാപിച്ചിരുന്നത്. അതിനിടെ, കഴിഞ്ഞവര്‍ഷം ഷൊറണൂര്‍മംഗലാപുരം റെയില്‍പ്പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേക്ക് സാധിച്ചു. അതിനുശേഷമാണ് രണ്ട് ഭാഗങ്ങളിലും വൈദ്യുതക്കാലുകള്‍ സ്ഥാപിച്ചത്.——
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍വരെ വൈദ്യുതക്കാലുകള്‍ സ്ഥാപിക്കുകയും തുടര്‍ന്ന്, ഇതിലൂടെ വൈദ്യുതി കടത്തിവിടാന്‍ സാധിക്കുകയും ചെയ്താല്‍മാത്രമേ ആദ്യഘട്ടപ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
വൈദ്യുതീകരണപ്രവൃത്തി പൂര്‍ത്തിയാകാതെ ഈ ലൈനില്‍ പുതിയ പാസഞ്ചര്‍വണ്ടികള്‍ അനുവദിക്കില്ലെന്നാണ് സൂചന. റെയില്‍വേബജറ്റില്‍ പുതിയ വണ്ടികള്‍ പ്രഖ്യാപിക്കുന്നതോടൊപ്പം വൈദ്യുതീകരണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ യാത്രക്കാര്‍.
ഇത് പോലെ മലബാറിലെ യാത്രപ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ തീവണ്ടികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുമോ, അതോ പാലക്കാടിനെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണോ ഉണ്ടാകുമോ.

Latest