ലോക്‌സഭാ പ്രതിപക്ഷ നേതാവ്:ആവശ്യം ഉന്നയിച്ച് സോണിയ

Posted on: July 7, 2014 1:17 pm | Last updated: July 8, 2014 at 1:27 am

soniaന്യൂഡല്‍ഹി:ലോക്‌സഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അവകാശ വാദം ഉന്നയിച്ചു.യുപിഎ തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യമാണ്.കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് സോണിയയുടെ ആവശ്യം.പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ലോക്‌സഭയുടെ പത്ത് ശതമാനം (55സീറ്റ്) സീറ്റു വേണം.എന്നാല്‍ കോണ്‍ഗ്രസിന് 44 സീറ്റുമാത്രമാണുള്ളത്.എന്നാല്‍ യുപിഎ സഖ്യത്തിന് 59 സീറ്റുണ്ട്.