Connect with us

Kerala

നിശാപാര്‍ട്ടികളിലെ ലഹരി:മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

Published

|

Last Updated

കൊച്ചി:പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളിലെ ലഹരിയുപയോഗത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ലഹരിമരുന്നുകളുടെ ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.ഏതു വമ്പന്‍മാര്‍ക്കെതിരെയും നടപടയെടുക്കാന്‍ മടിയില്ല.ഇത്തരം കേസുകളില്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടിയിരുന്നു.

---- facebook comment plugin here -----

Latest