വിമതര്‍ രക്ഷിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍

Posted on: July 5, 2014 2:19 pm | Last updated: July 6, 2014 at 1:00 am

nurseകൊച്ചി:ആശുപത്രിയില്‍ നിന്ന് വിമതര്‍ തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്ന് ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍.ആശുപത്രിയില്‍നിന്ന് ഇറങ്ങി നിമിഷങ്ങള്‍ക്കകം ആശുപത്രി കെട്ടിടത്തില്‍ സ്‌ഫോടനം നടന്നു.എയര്‍പോട്ടിലേക്ക് തങ്ങളെ കൂട്ടികൊണ്ടു വന്ന വാഹനത്തില്‍ രണ്ട് വിമതരാണ് ഉണ്ടായിരുന്നത്.ആദ്യം ഫോണ്‍ ഉപയോഗിക്കാന്‍ വിസമ്മതച്ചിരുന്നു.പിന്നീട് വീട്ടിലേക്ക് വിളിക്കാന്‍ സമ്മതിച്ചു.ഇവര്‍ക്ക് പിന്നാലെ മറ്റൊരു വാഹനത്തില്‍ വിമതര്‍ എയര്‍പോര്‍ട്ട് വരെ പിന്തുടര്‍ന്നതായും നഴ്‌സുമാര്‍ പറഞ്ഞു.

തിരിച്ചെത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നഴ്‌സുമാര്‍ പറഞ്ഞു.