ന്യൂഡല്‍ഹി: ലോകോത്തര വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക് – ഹോണ്ട സി ഡി 110 ഡ്രിം പുറത്തിറക്കി. 41,100 രൂപയാണ് ഇതിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
എച്ച് ഇ ടി ടെക്‌നോളജിയില്‍ അധിഷ്ടിതമായ 110 സി സി എന്‍ജിനുമായി എത്തുന്ന സി ഡി 110 ഡ്രീം കാഴ്ചയിലും മനോഹരമാണ്. സിക്‌സ് സ്‌പോക്ക് അലോയ് വീല്‍, കറുപ്പും ള്ളെിനിറവും കലര്‍ന്ന എക്‌സ്‌ഫോസ്റ്റ് തുടങ്ങിയവ ഈ ബൈക്കിനെ വേറിട്ടതാക്കുന്നു.
7500 ആര്‍ പി എമ്മില്‍ 8.25 ബി എച്ച് പി കരുത്ത് പകരുന്ന സി ഡി 110 ഡ്രീമിന് മെയിന്റനന്‍സ് രഹിതമായ ബാറ്റിയും കമ്പനി നല്‍കുന്നുണ്ട്.
കാഴ്ചയില്‍ മനോഹരമായ സി ഡി 110 ഡ്രീം ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമായി മാറുമെന്ന് ഉറപ്പ്.