Connect with us

International

വിദ്യാര്‍ഥികള്‍ നോമ്പെടുക്കുന്നതും ചൈന നിരോധിച്ചു

Published

|

Last Updated

chinaവിദ്യാര്‍ഥികള്‍ പള്ളിയില്‍ കയറുന്നത് തടയാന്‍ വിരമിച്ച അധ്യാപകരെ നിയോഗിച്ചു

ബീജിംഗ്: സിന്‍ജിയാംഗ് പ്രവിശ്യയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ നോമ്പനുഷ്ഠിക്കുന്നതും ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോമ്പെടുക്കാനോ മറ്റ് മതാരാധനകളില്‍ പങ്കെടുക്കാനോ സാധിക്കില്ലെന്ന് ഒരു വകുപ്പ് വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് വേണ്ടിയാണ് നോമ്പ് നിരോധമെന്നും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും മതാശയം പ്രചരിപ്പിക്കുന്നത് തടയിടാനാണെന്നും സര്‍ക്കാര്‍ ന്യായവാദമുന്നയിക്കുന്നു. മതാചാരങ്ങള്‍ അനുഷ്ഠിക്കാനോ അവ വിദ്യാര്‍ഥികളില്‍ കുത്തിവെക്കാനോ അനുസരിപ്പിക്കാനോ അധ്യാപകര്‍ പാടില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. വിദ്യാര്‍ഥികള്‍ പള്ളികളില്‍ പ്രവേശിക്കുന്നത് തടയാന്‍ വിരമിച്ച അധ്യാപകരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് പാര്‍ട്ടിയംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും യുവജനതക്കും മാത്രമുള്ള വിലക്കാണെന്നാണ് ദേശീയ റേഡിയോ ബോഴൗവും ടി വി യൂനിവേഴ്‌സിറ്റിയും അവകാശപ്പെട്ടത്. എന്നാല്‍ സിന്‍ജിയാംഗിലെ പല വകുപ്പുകളും ഇത് കര്‍ശനമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച, സിന്‍ജിയാംഗില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക വാര്‍ഷിക ദിനാചരണം ആഷോഷിച്ചിരുന്നു. ഇതില്‍ സംബന്ധിച്ച മുസ്‌ലിം പ്രമുഖര്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ടോയെന്ന് അറിയാനായി ഭക്ഷണ വിതരണം നടത്തി.
സിന്‍ജിയാംഗിലെ ഉയിഗൂറുകളുടെ മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം അധികൃതര്‍ അടിച്ചമര്‍ത്തുകയാണെന്ന ഉയിഗൂര്‍ നേതൃത്വത്തിന്റെ വാദത്തിന് തെളിവാകുകയാണ് നോമ്പ് നിരോധം.