ഹജ്ജ് 2014: പുതുതായി അവസരം ലഭിച്ചവര്‍ 19നകം തുകയടക്കണം

Posted on: July 4, 2014 8:21 am | Last updated: July 5, 2014 at 12:20 am

HAJJ 2014കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 42 പേര്‍ക്ക് കൂടി പുതുതായി അവസരം ലഭിച്ചു. ഇതോടെ വെയ്റ്റിംഗ് ലിസ്റ്റ് നമ്പര്‍ 268 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും അഡ്വാന്‍സ് വിമാനച്ചാര്‍ജ് ഇനത്തിലുമായി അടക്കേണ്ട മൊത്തം തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഗ്രീന്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ 1,91,250 രൂപയും അസീസിയ കാറ്റഗറിയില്‍പ്പെട്ടവര്‍ 1,60,550 രൂപയും ഈമാസം 19നകം അടക്കേണ്ടതാണ്.
സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയിലും പണം അടക്കാവുന്നതാണ്. പണം അടക്കേണ്ട പേ ഇന്‍ സ്ലിപ്പ് www.hajcommittee. com, keralahajcommittee.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നോ അതത് പ്രദേശത്തെ ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നോ ലഭിക്കും. പേ ഇന്‍ സ്ലിപ്പ് (FEE TYPE -25) കവര്‍ നമ്പറും, ബേങ്ക് റഫറന്‍സ് നമ്പറും, മുഴുവന്‍ അപേക്ഷകരുടെ പേരും അടക്കുന്ന തുകയും വ്യക്തമായി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷകര്‍ക്ക് ലഭിച്ച കാറ്റഗറി പ്രകാരമുള്ള തുക തന്നെ അടക്കേണ്ടതാണ്.
വിമാനക്കൂലിയിനത്തില്‍ സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ (മുമ്പ് ഹജ്ജ് ചെയ്തിട്ടുള്ള മഹ്‌റം/ സഹായി) മുകളില്‍ സൂചിപ്പിച്ച തുകയോടൊപ്പം 34,950 രൂപ കൂടി അധികമായി അടക്കേണ്ടതാണ്. പേ ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പിയും അതിന്റെ ഫോട്ടോ കോപ്പിയും പണമടച്ച ഉടനെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് (പി ഒ) മലപ്പുറം- 673647 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പേ ഇന്‍ സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (Pilgrim Copy) അപേക്ഷകന്‍ തന്നെ സൂക്ഷിക്കേണ്ടതും വിമാനയാത്രാ സമയത്ത് കൈയില്‍ കരുതേണ്ടതുമാണ്.
പുതുതായി അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍: KLR- 108-5-0, KLR-158-2-0, KLR-579-4-0, KLR-1081-2-0, KLR-1618-2-0, KLR-2301-4-0, KLR-2907-5-0, KLR-3005-1-0, KLR-4484-1-0, KLR-5464-3-0, KLR-7264-2-0, KLR-11677-1-0, KLR-12356-3-0, KLR-12839-3-0, KLR-17991-1-0, KLR-19281-3-0.