Connect with us

Kollam

കൊല്ലം മേയര്‍ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Published

|

Last Updated

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയര്‍ സി പി എമ്മിലെ പ്രസന്നാ ഏണസ്റ്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ യു ഡി എഫിലെ 27 അംഗങ്ങള്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അവിശ്വാസം പാസാകാന്‍ 28 പേരുടെ പിന്തുണ വേണമായിരുന്നു. എല്‍ ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ പ്രമേയം പരാജയപ്പെട്ടതായി റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രണാബ് ജ്യോതിനാഥ് പ്രഖ്യാപിച്ചു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ കോര്‍പറേഷന്‍ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി.
നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. ഇടതുമുന്നണി അംഗങ്ങള്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചെങ്കിലും വോട്ട് ചെയ്തില്ല.
കൗണ്‍സിലിലെ ഏക പി ഡി പി അംഗം എം കമാലുദ്ദീന്‍ ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ ഹാജരായില്ല. ഡെപ്യൂട്ടി മേയറായിരുന്ന ആര്‍ എസ് പിയിലെ കെ ഗോപിനാഥനെതിരെ കഴിഞ്ഞ ദിവസം എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത് പി ഡി പി അംഗത്തിന്റെ പിന്തുണയോടെയായിരുന്നു.

Latest