Connect with us

Eranakulam

വൈദ്യുതി ചാര്‍ജ് വര്‍ധന വ്യവസായ മേഖലക്ക് വന്‍ തിരിച്ചടിയാകും

Published

|

Last Updated

കൊച്ചി: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം വ്യവസായ മേഖലക്ക് തിരിച്ചടിയാകും. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി ബോര്‍ഡ് സംഘടിപ്പിച്ച അദാലത്തിലാണ് ഇത് സംബന്ധിച്ച ആശയങ്ങളും ആശങ്കകളും വ്യവസായ സംരംഭകര്‍ മുന്നോട്ടു വെച്ചത്.
നിലവില്‍ 2931 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ബോര്‍ഡിനുള്ളത്. ചാര്‍ജ് വര്‍ധനവിലൂടെ 1577 കോടി സമാഹരിക്കാനാണ് ബോര്‍ഡ് തീരുമാനം.
ഇങ്ങനെ ലഭിക്കുന്ന തുകയില്‍ 814 കോടി രൂപ പെന്‍ഷന്‍ നല്‍കുന്നതിനായാണ്് നീക്കിവെക്കുന്നത്. എന്നാല്‍ ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ നഷ്ടത്തിന് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വ്യവസായികള്‍. മാത്രമല്ല, സാധാരണ നിലയില്‍ രണ്ട് ശതമാനം മാത്രം ചാര്‍ജ് വര്‍ധപ്പിച്ചിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം 5.3 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2012 മുതല്‍ 14 വരെ ആകെ 75 ശതമാനം വര്‍ധവാണ് താരിഫ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2012 ല്‍ 35 ശതമാനവും 2013ല്‍ പത്ത് ശതമാനവും 2014 ല്‍ 20 ശതമാനവുമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ധവ്. ഒരു യൂനിറ്റ് വൈദ്യുതി ഉത്പാദനത്തില്‍ നിന്നും 1.25 രൂപ ശമ്പള ഇനത്തില്‍ ബോര്‍ഡിന് നഷ്ടമാകുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് 44 പൈസയും കര്‍ണാടക 88 പൈസയുമാണ് ഈ ഇനത്തില്‍ വകയിരുത്തുന്നത്.
400 മെഗാ വാട്ട് വൈദ്യുതി ഉത്തരേന്ത്യയില്‍ നിന്ന് യൂനിറ്റിന് 4.45 രൂപ നിരക്കില്‍ വാങ്ങിയിരുന്നതാണ്. എന്നാല്‍ തുടര്‍ന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈന്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ജൂലൈ മാസം ആദ്യം മുതല്‍ തന്നെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉപഭോഗത്തിനനുസൃതമായി ഉത്പാദനം നടക്കാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Latest