Connect with us

Ongoing News

'ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്' നടത്തിപ്പിന് ത്രിതല സമിതികള്‍

Published

|

Last Updated

തിരുവനന്തപുരം: ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ത്രിതല നിരീക്ഷണ സമിതികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി . വിദ്യാലയ, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ മേധാവി ചെയര്‍മാനും പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും വാര്‍ഡ് കൗണ്‍സലര്‍/വാര്‍ഡ് അംഗം, എക്‌സൈസ്/മോട്ടോര്‍ വാഹന വകുപ്പുകളിലെ പ്രതിനിധികള്‍, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍, പി ടി എ പ്രസിഡന്റും രണ്ട് അംഗങ്ങളും, പി ടി എയുടെ അധ്യാപക കോ ഓര്‍ഡിനേറ്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ രണ്ട് പ്രതിനിധികള്‍ (ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും), ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രതിനിധി, റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രതിനിധി, ജനമൈത്രി സുരക്ഷാ സമിതിയുടെ രണ്ട് പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരികളുടെ പ്രതിനിധികള്‍, ഓട്ടോ െ്രെഡവേഴ്‌സ് യൂനിയന്‍ പ്രതിനിധികള്‍, രണ്ട് പ്രാദേശിക തൊഴിലാളി സംഘടനാ പ്രതിനിധികള്‍, രണ്ട് അധ്യാപക പ്രതിനിധികള്‍ (അതിലൊന്ന് വനിതയാകണം.), പ്രാദേശിക സാംസ്‌കാരിക വനിതാ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളുമായിരിക്കും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ പോലീസ് ചീഫ് കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ എസ് പി സി നോഡല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. സംസ്ഥാനതല കമ്മിറ്റിയില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണ്‍, സംസ്ഥാന പോലീസ് ചീഫ് ജനറല്‍ കണ്‍വീനര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി, എക്‌സൈസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.