Connect with us

Ongoing News

വിദ്യാര്‍ഥിയോ രക്ഷിതാവോ മരിച്ചാല്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ഥിയോ രക്ഷിതാവോ മരിച്ചാല്‍ ബേങ്കില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ പൂര്‍ണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ആവശ്യം ബേങ്കുകളുമായി നടന്ന ചര്‍ച്ചയില്‍ മൂന്ന് തവണ ആവര്‍ത്തിച്ചതാണ്. ഇക്കാര്യം ഇനി ബേങ്കുകളോട് ആവശ്യപ്പെടില്ല. സാമൂഹിക പ്രതിബദ്ധത മുന്നില്‍ കണ്ട് ഇക്കാര്യം ബേങ്കുകള്‍ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെ ശിവദാസന്‍ നായരുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശം ലഭിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടെങ്കിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശം ലഭിക്കുന്നവര്‍ക്ക് ഇപ്പോഴും വായ്പ നിഷേധിക്കുന്നെന്ന പരാതിയുണ്ട്. ഇക്കാര്യത്തിന് ഉടന്‍ പരിഹാരമുണ്ടാക്കും.

വര്‍ക്കല തുരപ്പിന്റെയും ടി എസ് കനാലിന്റെയും നവീകരണത്തിന് കേന്ദ്ര ചട്ടപ്രകാരം എസ്റ്റിമേറ്റ് തുക പുതുക്കിയശേഷം സാങ്കേതിക അനുമതി നല്‍കുമെന്ന് വര്‍ക്കല കഹാറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. സ്ഥലലഭ്യതയുണ്ടെങ്കില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കാമെന്ന് സി ദിവാകരന്റെ സബ്മിഷന് മന്ത്രി കെ എം മാണി മറുപടി നല്‍കി. വൃക്കരോഗികള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റോഷി അഗസ്റ്റിന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി അറിയിച്ചു. നെടുമങ്ങാട് സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നത് പരിശോധിക്കുമെന്ന് കെ എം മാണി അറിയിച്ചു. പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജലനിധി പോലുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ് കുറക്കുന്ന കാര്യം വൈദ്യുതി ബോര്‍ഡിന്റെ പരിധിയിലല്ലെന്നും ഇക്കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ വിളിച്ചു ചേര്‍ക്കുന്ന ഹിയറിംഗില്‍ നിവേദനം നല്‍കുകയാണ് ഉചിതമെന്നും കെ മുഹമ്മദുണ്ണി ഹാജിയുടെ സ്ബമിഷന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി.

 

---- facebook comment plugin here -----

Latest