ബി ജെ പിയെ നിരീക്ഷിച്ച സംഭവം: ഇന്ത്യ അതൃപ്തി അറിയിച്ചു

Posted on: July 2, 2014 1:23 pm | Last updated: July 3, 2014 at 12:00 am

NSAന്യൂഡല്‍ഹി: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ബി ജെ പിയെ നിരീക്ഷിച്ച സംഭവത്തില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ സ്ഥാനപതിയെ അറിയിച്ചു. മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പമാണ് അമേരിക്ക ബി ജെ പിയെ നിരീക്ഷിച്ചത്. മുസ്ലിം ബ്രദര്‍ഹുഡ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനിസ്വലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളെയാണ് ബി ജെ പിക്ക് പുറമെ അമേരിക്ക നിരീക്ഷിച്ചത്.