അര്‍ജന്റീന ക്വാര്‍ട്ടറില്‍

Posted on: July 2, 2014 1:00 am | Last updated: July 2, 2014 at 8:34 am

argentina

സാവോപോളോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലണ്ടിനെ 10ന് തോല്‍പിച്ച് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അധിക സമയത്തിന്റെ അവസാന നിമിഷത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നല്‍കിയ മനോഹരമായ പാസില്‍ നിന്ന് എയ്ഞ്ചല്‍ ഡി മരിയ ആണ് ഗോള്‍ നേടിയത്. മെസ്സിയും കൂട്ടരും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്വിസ് ഗോളി ഡീനോ ബെനാഗ്ലിയോ മികച്ച പ്രകടനത്തിലൂടെ എല്ലാം തട്ടിയകറ്റി. മെസ്സിയെ വളഞ്ഞിട്ട് പിടിക്കാന്‍ സ്വിസ് പ്രതിരോധം ജാഗ്രത കാണിച്ചപ്പോള്‍ ഡി മരിയ ആയിരുന്നു അര്‍ജന്റീനന്‍ മുന്നേറ്റങ്ങളുടെ തേര് തെളിയിച്ചത്.