Connect with us

Palakkad

പിരായിരി പഞ്ചായത്തിനെ ദത്തെടുത്തു

Published

|

Last Updated

പാലക്കാട്: മേഴ്‌സി കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശത്തിന്റെ ആഭിമു ഖ്യത്തില്‍ പിരായിരി പഞ്ചായ ത്തിനെ ദത്തെടുത്തു.
പാലക്കാട് ചൈല്‍ഡ് ലൈനിന്റെയും ആഭിമുഖ്യത്തില്‍ ഇന്നലെ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആലീസ് തോമസാണ് ദത്തെടുത്തതായി പ്രഖ്യാപിച്ചത്.
പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, ഒ എസ് എ കോ-ഓര്‍ഡിനേറ്റര്‍ ധനലക്ഷ്മി, വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ടിറ്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസും നടത്തി.സുവര്‍ണജൂബിലി വര്‍ഷത്തിന്റെ സമാപന സമ്മേളനം ജൂലൈ ഒന്നിന് രാവിലെ 10.30ന് കോളജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കളക്ടര്‍ കെ.രാമചന്ദ്രന്‍, സിഎംസി സുപ്പീരിയര്‍ ജനറലായ മദര്‍ സാന്‍ക്ട, ജയ് ക്രിസ്റ്റോ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ റവ. മദര്‍ പാട്രിക് സിഎംസി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആലീസ് തോമസ്, ജോബി വി ചുങ്കത്ത് എന്നിവര്‍ പങ്കെടുക്കും.

Latest