Connect with us

Kozhikode

ഉന്നത വിജയികളെ അനുമോദിച്ചു

Published

|

Last Updated

വടകര: നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് എല്‍ എസ് എസ്, യു എസ് എസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും യു പി സ്‌കൂളുകള്‍ക്കുള്ള സൈക്കിള്‍ വിതരണവും നടത്തി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബി എഡ് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങ് വൈസ് ചെയര്‍മാന്‍ കെ പി ബാലന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. ലതികാ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഇ ഒ. കെ ആര്‍ പ്രേമരാജന്‍, സി കെ ബാലകൃഷ്ണന്‍, എം പി അഹമ്മദ്, സി ദാമോദരന്‍, ബാലകൃഷ്ണന്‍ പണിക്കോട്ടി, വി കെ വിജയന്‍, സി പി മുരളീധരന്‍, പ്രദീപന്‍, കെ സി ജിഷ പ്രസംഗിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച ടി ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഉപഹാര സമര്‍പ്പണവും പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി നിര്‍വഹിച്ചു. സ്‌കൂളിനുള്ള ഉപഹാരം പ്രധാനാധ്യാപകന്‍ ഏരത്ത് സിദ്ദീഖ് ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷത ഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം പി സൂപ്പി, സി കെ നാസര്‍, അംഗങ്ങളായ പി മുനീര്‍, ഗിരിജ പൊന്നങ്കോട്, സെക്രട്ടറി പി ചന്ദ്രന്‍, മണ്ടോടി ബശീര്‍, ഏരത്ത് സിദ്ദീഖ് മാസ്റ്റര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു പ്രസംഗിച്ചു.
മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി വി എച്ച് എസ് എസില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 40 വിദ്യാര്‍ഥികളെയും ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയ എട്ട് പേരെയും ബ്ലൂമിംഗ് ആര്‍ട്‌സ് ലൈബ്രറി അനുമോദിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷര്‍മിന കോമത്ത്, കെ പി രാമചന്ദ്രന്‍, ജി എച്ച് എസ് എസ് പ്രിസിപ്പല്‍ ടി എം സാവിത്രി, രാഗേഷ്‌കുമാര്‍, എം രാമകൃഷ്ണന്‍, എം പി അനസ്, എം എം കരുണാകരന്‍, പി കെ രാധാകൃഷ്ണന്‍ കെ ശ്രീധരന്‍ പ്രസംഗിച്ചു.

Latest