Connect with us

Gulf

'സ്‌നേഹ സ്പര്‍ശം' പദ്ധതി നടപ്പാക്കും

Published

|

Last Updated

ദുബൈ: റമസാനില്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ച് ദുബൈ കെ എം സി സി. “സ്‌നേഹ സ്പര്‍ശം” എന്ന പേരില്‍ 75 ലക്ഷം രൂപ ചെലവ് വരുന്ന ആതുര സേവന പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസഥാനത്ത് പ്രവര്‍ത്തിക്കുന്ന വനിതാ സദനം, വികലാംഗ ക്ഷേമ കേന്ദ്രം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. പദ്ധതി ചെലവിന്റെ പകുതി തുക സാമൂഹിക നീതി വകുപ്പ് നല്‍കും.
റമസാനോടനുബന്ധിച്ച് മൂന്ന് കോടി രൂപയുടെ ആശ്വാസ പദ്ധതികളാണ് ദുബൈ കെ എം സി സി നടപ്പിലാക്കുന്നത്. ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഇത്. ജാതിമത ഭേദമന്യേ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കും.
നോമ്പുതുറ ഈ വര്‍ഷവും നടത്തും. ഇഫ്താറില്‍ പ്രതിദിനം 1,500 പേരാണ് പങ്കെടുക്കും.
ദുബൈ സര്‍ക്കാര്‍ റമസാനോട് അനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. ജൂലൈ 19 (ശനി)നാണ് പരിപാടി. നൗഷാദ് ബാഖവി പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest