Connect with us

National

ഇറാഖില്‍ നിന്ന് രണ്ട് ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി

Published

|

Last Updated

iraq insurgencyന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറഖില്‍നിന്ന് രണ്ട് ഇന്ത്യക്കാര്‍കൂടി മടങ്ങിയെത്തി. മൊസൂളില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ ജോലിചെയ്തിരുന്ന ഇമ്രാന്‍ രജ്പുത്ത്, അല്‍ത്താഫ് ഗാന്ധി എന്നിവരാണ് ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇറാഖില്‍നിന്ന് നാട്ടിലെത്തിച്ചവരുടെയണ്ണം ഇതോടെ 16 ആയി

വിമതര്‍ കീഴടക്കിയ നഗരങ്ങളിലെ വീടുകള്‍ അവര്‍ കൊള്ളയടിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ത്ത ശേഷമാണ് കൊള്ള നടത്തുന്നത്. ഭൂരിഭാഗം നാട്ടുകാരും പാലായനം ചെയ്തുകഴിഞ്ഞു. സൈന്യം തങ്ങളെ രക്ഷപെടുത്തുമെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ദിവസങ്ങളോളം ആരും എത്തിയില്ല. ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് അവര്‍ പറഞ്ഞു.

 

Latest