Connect with us

Ongoing News

റഷ്യ കടന്ന് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലേക്ക്

Published

|

Last Updated

റിയോഡി ജനീറോ: അവസാന നിമിഷം നേടിയ ഗോളില്‍ റഷ്യയെ കീഴടക്കി ബെല്‍ജിയം വിജയം സ്വന്തമാക്കി. 88-ാം മിനുട്ടില്‍ ഡി ഒറിഗിയുടെ ഗോളിലാണ് ബെല്‍ജിയത്തിന്റെ വിജയം. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ പ്രവേശം ഏറെക്കുറെ ഉറപ്പിച്ചു. തോല്‍വി ഏറ്റുവാങ്ങിയതോടെ റഷ്യക്ക് മൂന്നാം മത്സരം നിര്‍ണായകമാണ്.
മൂന്നാം ഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഗ്രൂപ്പ് എയില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ആതിഥേയരായ ബ്രസീല്‍, കാമറൂണുമായും ക്രൊയേഷ്യ മെക്‌സിക്കോയുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞ സ്‌പെയിന്‍- ആസ്‌ത്രേലിയ ടീമുകളും രണ്ടാം റൗണ്ട് ഉറപ്പിച്ച ഹോളണ്ട്, ചിലി ടീമുകളും തങ്ങളുടെ മൂന്നാം പോരാട്ടത്തിനിറങ്ങും. ബ്രസീല്‍- കാമറൂണ്‍, ക്രൊയേഷ്യ- മെക്‌സിക്കോ മത്സരങ്ങള്‍ പുലര്‍ച്ചെ ഒന്നരക്കാണ്.
ആദ്യ കളിയില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി വിജയിക്കുകയും രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ബ്രസീലിന് കാമറൂണിനെ തോല്‍പ്പിച്ചാല്‍ രണ്ടാം ഘട്ടം ഉറപ്പാക്കാം.

Latest