Connect with us

Kozhikode

കേരളത്തിന്റെ തലസ്ഥാനം തൃശൂരാക്കണമെന്ന്

Published

|

Last Updated

കോഴിക്കോട്: കേരളത്തിന്റെ തലസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റണമെന്ന് ജനകീയ കര്‍മ്മസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി, എറണാകുളം തുടങ്ങി ഒമ്പത് ജില്ലകളിലെ ജനങ്ങള്‍ക്ക് ഇത് സൗകര്യപ്രദമാകും.
ഈ ആവശ്യം ജനങ്ങളിലെത്തിക്കാന്‍ ജില്ലകള്‍ തോറും ഉപവാസമിരിക്കാനും കണ്‍വെന്‍ഷനുകളും ചര്‍ച്ചാ ക്ലാസുകളും സംഘടിപ്പിക്കുവാനും ജനകീയ കര്‍മ്മ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ അടുത്തമാസം മൂന്നിന് രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെ തൃശ്ശൂരില്‍ കര്‍മ്മസമിതി നേതാക്കള്‍ ഉപവാസമിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍ എം പി ജോയ് കോഴിക്കോട്, ജനറല്‍ കണ്‍വീനര്‍ പി കെ കൃഷ്ണന്‍, ഫൈനാന്‍സ് കണ്‍വീനര്‍ ദാസന്‍ കാട്ടുങ്ങല്‍, കണ്‍വീനര്‍ മഞ്ജു നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest