Connect with us

Wayanad

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: മുന്‍ നഗരസഭാ ചെയര്‍മാന്‍

Published

|

Last Updated

കല്‍പ്പറ്റ: സിപിഎം കല്‍പ്പറ്റ സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റ നഗരസഭ മുന്‍ചെയര്‍മാനായ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യക്തിഹത്യാപരവുമാണെന്ന് എ പി ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎസ്എഫ് നേതാവ് ഉന്നയിച്ച് അഴിമതി ആരോപണം ഏറ്റെടുത്ത സിപിഎം വസ്തുതകള്‍ മനസിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. പെരുന്തട്ടയില്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്കുന്നതിന് 50000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. അവിടെ അങ്ങിനെയൊരു ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ല. ആര്‍ക്ക് വേണമെങ്കിലും അത് പരിശോധിക്കാം. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്വാറിക്ക് അപേക്ഷയുമായി വന്നപ്പോള്‍ അത് നിരസിക്കുകയാണ് താന്‍ ചെയ്തത്. ആധുനിക ടൗണ്‍ഹാള്‍ നിര്‍മിക്കുന്നതിനായി മുന്‍ നഗരസഭ ഭരണസമിതി കണ്ടെത്തിയ ഭൂമി സ്വകാര്യ വ്യക്തിയോടുള്ള പകപോക്കലായിരുന്നു. ഇതിലും മികച്ച ഭൂമി കല്പറ്റയില്‍ ലഭ്യമായിട്ടും എന്ത്‌കൊണ്ട് മുന്‍ ഭരണസമിതി അതേറ്റെടുത്തില്ലെന്നും ഹമീദ് അരോപിച്ചു. വയനാട്ടിലെ ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതിന് സിപിഎം അവരോട് കൂടെച്ചേര്‍ന്ന് തന്നോട് പക പോക്കുകയാണ്. സിപിഎം കല്പറ്റ ഏരിയ കമ്മിറ്റി അംഗം കെ. സുഗതന്‍ ബിനാമി പേരില്‍ സ്വന്തമാക്കിയ സ്വത്തുവകകളെക്കുറിച്ചും സിപിഎം കല്പറ്റ ലോക്കല്‍ സെക്രട്ടറി പി.കെ. അബുവിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് എ.പി. ഹമീദ് ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ മുസ്ലീംലീഗ് പ്രസിഡന്റ് എം.കെ. നാസര്‍, സെക്രട്ടറി കെ.കെ. കുഞ്ഞമ്മദ്, കേയംതൊടി മുജീബ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത

Latest