Connect with us

Eranakulam

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യു പി എ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചെന്ന് മാധവ് ഗാഡ്ഗില്‍

Published

|

Last Updated

കൊച്ചി: പശ്ചിമ ഘട്ട സംരക്ഷണത്തിനായി തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതാണെന്ന് മാധവ് ഗാഡ്ഗില്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനാണ് ഈ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത്. ഇപ്പോഴത്തെ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന നയമാണ് അവരുടെത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പി സി തോമസ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കോട്ടയത്ത് സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇടുക്കി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ് പറഞ്ഞു. കൊച്ചിയില്‍ മാധവ് ഗാഡ്ഗിലുമായി നടത്തിയ കൂടികാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ബിഷപ്പിന്റെ നേതൃത്വത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കള്ളപ്രചാരണം നടത്തി. ജനങ്ങള്‍ ഇത് വിശ്വസിച്ചു. ഈ വിശ്വാസം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇടുക്കി എംപി യായ തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരുടെ ഗൂഡ തന്ത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

Latest