Connect with us

Gulf

അപകടങ്ങള്‍ പതിയിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ആര്‍ ടി എക്ക് ഇലക്‌ട്രോണിക് സംവിധാനം

Published

|

Last Updated

ദുബൈ: അപകടം പതിയിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ പുതിയ വിദ്യയുമായി ആര്‍ ടി എ. ഇത്തരം സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ ടി എ. സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ത് അദിയ്യ് അറിയിച്ചു.
ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് അപകടസ്ഥലങ്ങള്‍ കണ്ടെത്തുക. രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗത സുരക്ഷക്ക് ഇത് വഴിയൊരുക്കും. അപകടം നടക്കാനിടയുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ ശേഷം ആ മേഖലയുടെ ഗതാഗത സുരക്ഷിതത്വത്തിന് നടപടി സ്വീകരിക്കും. സമീപകാലങ്ങളിലെ അപകടങ്ങള്‍ കൂടി വിലയിരുത്തിയാകും നടപടി.
സാങ്കേതിക റിപ്പോര്‍ട്ടുകളും കണക്കുകളും സൂക്ഷ്മമായി വിലയിരുത്താന്‍ കഴിയുന്ന വിദഗ്ധരുടെ സേവനം സാങ്കേതികവിദ്യക്ക് പിന്‍ബലമായിരിക്കും. ഇവരാണ് ഗതാഗത സുരക്ഷ “ഓഡിറ്റ്” ചെയ്യുക. പുതിയ റോഡുകള്‍ വിഭാവനം ചെയ്യുമ്പോഴും നിര്‍മിക്കുമ്പോഴും ഇത്തരം വിദഗ്ധരുടെ സഹായം തേടും. എല്ലാവര്‍ക്കും സുഗമവും സുരക്ഷിതവുമായ യാത്ര എന്നതാണ് ആര്‍ ടി എ ലക്ഷ്യം.
ഓരോ സ്ഥലത്തും അപകടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ കണക്കെടുപ്പാണ് നടത്തുന്നത്. കൂടുതല്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തും. അവര്‍ ആര്‍ ടി എയിലെ പൊതുഭരണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യും.
ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, ബ്രിട്ടന്‍, യു എസ് എ, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്. ദുബൈയിലെ ഗതാഗത സംവിധാനങ്ങളുമായി സാമ്യമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനമാണ് മാതൃകയായി സ്വീകരിക്കുക.
മൂന്നു ഘട്ടങ്ങളാണ് പരിശോധനക്കും വിലയിരുത്തലിനും പരിഹാരത്തിനുമായി ഉണ്ടാവുകയെന്നും മൈത്ത വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest