Connect with us

Palakkad

സിഗരറ്റ് കമ്പനിയുടെ ഏജന്റാണെന്ന് പരിചയപ്പെടുത്തി സ്ത്രീ കച്ചവടക്കാരുള്ള കടകളില്‍ തട്ടിപ്പ്

Published

|

Last Updated

തലശ്ശേരി: പ്രമുഖ സിഗരറ്റ് കമ്പനിയുടെ ഏജന്റാണെന്ന് പരിചയപ്പെടുത്തി സ്ത്രീകള്‍ കച്ചവടം നടത്തുന്ന കടകളില്‍ ബെക്കിലെത്തുന്ന യുവാവ് തട്ടിപ്പ് നടത്തുന്നതായി പരാതി. സുമുഖനായ ഈ യുവാവ് തിങ്കളാഴ്ച തോറുമാണ് ബൈക്കില്‍ വ്യാജ സിഗരറ്റുമായി ഉള്‍നാടുകളിിെ കച്ചവടക്കാരികളെ കബളിപ്പിക്കാനെത്തുന്നത്. ഇതിനകം അണ്ടലൂര്‍, പെരുന്താറ്റില്‍, കതിരൂര്‍ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറിയിട്ടുണ്ട്. ജാള്യതയോര്‍ത്ത് പലരും പരാതിപ്പെടാറുമില്ല.
ഏറ്റവുമൊടുവില്‍ എരഞ്ഞോളി മലാലിലെ ഒരു സ്റ്റേഷനറി കടയിലും സമാന തട്ടിപ്പ് അരങ്ങേറിയതോടെയാണ് പരാതി പോലീസിന് ലഭിച്ചത്. സിസര്‍ ഫില്‍ട്ടറിന്റെ ഏജന്റാണെന്നും കമ്പനിയുടെ പരസ്യബോര്‍ഡ് കടക്ക് മുകളില്‍ വെച്ചാല്‍ പ്രതിമാസം 500 രൂപ വാടകയും 20 പേക്കറ്റ് സിഗരറ്റ് ഫ്രീയായും നല്‍കുമെന്നാണ് യുവാവിന്റെ വാഗ്ദാനം. കരാര്‍ ഉറപ്പിക്കാനായി രണ്ട് ബോക്‌സ് സിഗരറ്റ് വാങ്ങുകയും വേണം. പണമില്ലെങ്കില്‍ 1800 രൂപ നല്‍കി ഒരു ബോക്‌സെങ്കിലും വാങ്ങണമെന്നാണ് യുവാവ് കച്ചവടക്കാരികളോട് പറയുന്നത്.
എരഞ്ഞോളി മലാലിലെ കച്ചവടക്കാരി യുവാവിന്റെ വാചക കസര്‍ത്തില്‍ കുടുങ്ങി 1800 രൂപ നല്‍കി ഒരു ബോക്‌സ് സിഗരറ്റ് വാങ്ങി. തുടര്‍ന്ന് യുവാവ് പെട്ടെന്ന് തന്നെ അവിടെ നിന്നും ബൈക്കില്‍ കയറി പോവുകയായിരുന്നു. ബോക്‌സ് തുറന്നുനോക്കിയപ്പോള്‍ സിസര്‍ ഫില്‍ട്ടറിന് പകരം വില കുറഞ്ഞ ഇംപാക്ട് ഫില്‍ട്ടര്‍ സിഗരറ്റാണ് അതിലുണ്ടായിരുന്നത്. തട്ടിപ്പ് വീരനെ പിടികൂടാനുള്ള കാത്തിരിപ്പിലാണ് പോലീസും നാട്ടുകാരും.

Latest