International
അസദ് വീണ്ടും സിറിയന്‍ പ്രസിഡന്റ്
ദമാസ്‌കസ്:സിറിയയുടെ പ്രസിഡന്റായി ബശ്ശാര്‍ അല്‍ അസദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.88.7 ശതമാനം വോട്ട് നേടിയാണ് അസദ് തെരരഞ്ഞെടുക്കപ്പെട്ടത്.സിറിയന്‍ പാര്‍ലമെന്റ് തലവനാണ് ഇക്കാര്യം അറിയിച്ചത്.
ബശ്ശാറിന്റെ എതിരാളികളായ ഹസന്‍ അല്‍ നൂരിക്ക് 4.3 ശതമാനവും മഹര്‍ ഹജ്ജറിന് 3.2 ശതമാനവും വോട്ടാണ് നേടാനായത്.തുടര്‍ച്ചയായ മൂന്നാം തവണയാണ് ബശ്ശാര്‍ അല്‍ അസദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.2000ലും 2007ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2011 മുതല്‍ അസദിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.പ്രക്ഷോഭങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.ഭരണകൂടത്തിന് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് വിമതര്‍ ആരോപിച്ചു.
---- facebook comment plugin here -----