Connect with us

National

ജയലളിത മോഡിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ഡല്‍ഹി:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടപടി വേഗത്തിലാക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.കാവേരി മാനേജ്‌മെന്റ് രൂപീകരിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ജയലളിത മാധ്യമങ്ങളോട് പറഞ്ഞു.എന്‍ഡിഎയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന്‌ നിലവില്‍ എന്‍ഡിഎക്ക് തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും പിന്തുണ ആവശ്യപ്പെട്ടാല്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജയലളിത അറിയിച്ചു.

Latest